പ്രണവിന് പിന്നാലെ ക്ലാരയുടെ മകനും! | filmibeat Malayalam

2017-12-16 1,098

Actress Sumalatha's Son To Make His Debut

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാല്‍ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിൻറെ പ്രിയ നായിക സുമലതയുടെ മകനും സിനിമയിലേക്ക് കടക്കുകയാണ്. കന്നട സിനിമാനടനും നിർമാതാവുമായ അംബരീഷിനെയാണ് സുമലത വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടേയും ഒരേയൊരു മകനായ അഭിഷേക് ആണ് സിനിമാപ്രവേശത്തിനൊരുങ്ങുന്നത്. 1980 ലാണ് സുലത കന്നട സിനിമയിലേക്ക് അരങ്ങേറുന്നത്. രവിചന്ദ്ര എന്ന ചിത്രത്തില്‍ രാജ്കുമാറിന്റെ നായികയായുള്ള തുടക്കം ഒട്ടും മോശമായില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. അരങ്ങേറ്റ് തമിഴിലാണെങ്കിലും പിന്നീട് കന്നഡ ചിത്രങ്ങളിലേക്ക് സുമതല കൂടുമാറി. എന്നാല്‍ മലയാളമാണ് സുമലതയെ താരമാക്കിയത് . ഏറ്റവുമധികം അഭിനയിച്ചതും മലയാളത്തിലാണ്. മൂര്‍ഖന്‍ എന്ന ചിത്രത്തിലൂടെ 1980 ലാണ് മലാളത്തിലെത്തിത്.